ചാന്പ്യൻസ് ട്രോഫി: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 242 റൺസ് വിജയലക്ഷ്യം
Sunday, February 23, 2025 6:23 PM IST
ദുബായ്: ചാന്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 242 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 49.4 ഓവറിൽ 241 റൺസിൽ ഓൾ ഔട്ടായി.
62 റൺസെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. നായകൻ മുഹമ്മദ് റിസ്‌വാൻ 46 റൺസും ഖുഷ്ദിൽ ഷാ 38 റൺസുമെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യ രണ്ടും അക്സർ പട്ടേലും രവീന്ദ്ര ജഡേജയും ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതവും എടുത്തു.