ഗാസിയാബാദിൽ നേരിയ ഭൂചലനം
Sunday, February 23, 2025 5:32 PM IST
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം 3.24 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.