കുന്നംകുളത്ത് വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു
Sunday, February 23, 2025 4:56 PM IST
തൃശൂർ : കുന്നംകുളത്ത് വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ-ഗീത ദമ്പതികളുടെ മകൾ സോയ(15) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനിൽ സോയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് അമ്മ ഗീത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സോയയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിയിരിക്കെ ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സോയ മരിച്ചത്.
എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. എരുമപ്പെട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. കാശിനാഥ്, സോന എന്നിവർ സഹോദരങ്ങളാണ്.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.