നിക്ഷേപക ഉച്ചകോടി: പദ്ധതികളിൽ വേഗത്തിൽ നടപടിയുമായി സർക്കാർ
Sunday, February 23, 2025 12:45 PM IST
കൊച്ചി: ആഗോള നിക്ഷേപക ഉച്ചകോടിയിൽ മുന്നോട്ടുവച്ച പദ്ധതികളിൽ വേഗത്തിൽ നടപടി ആരംഭിയ്ക്കാർ സർക്കാർ. ഓരോ പദ്ധതികളും പട്ടിക തിരിയ്ക്കും. കാലതാമസം ഒഴിവാക്കാനുള്ള കാര്യങ്ങളും സ്വീകരിയ്ക്കും.
ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപക വാഗ്ദാനമാണ് ലഭിച്ചിട്ടുള്ളത്. ആഗോള നിക്ഷേപക ഉച്ചകോടി വൻ വിജയമായെന്ന വിലയിരുത്തലിലാണ് സർക്കാർ. നിക്ഷേപകരെ ഒപ്പം നിർത്തി പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് അതിവേഗ നടപടികമായി മുന്നോട്ടുപോകാനാണ് തീരുമാനം.
ഓരോ പദ്ധതിയെക്കുറിച്ചും പഠിച്ച് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ വേഗത്തിലാക്കും. ഒരു പദ്ധതിയും ചുവപ്പുനാടയിൽ കുടുങ്ങില്ലെന്ന് ഉറപ്പുവരുത്തും.
54 കന്പനികൾ നിക്ഷേപത്തിനുള്ള താത്പര്യപത്രം (ഇഒഐ) വ്യവസായ മന്ത്രിക്കു കൈമാറിയിട്ടുണ്ട്. ഏതാനും കന്പനികളുമായി സർക്കാർ ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്. നിലവിലുള്ള പദ്ധതികളുടെ വിപുലീകരണം ഉൾപ്പെടെയാണു നിക്ഷേപവാഗ്ദാനങ്ങൾ.