ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു വയസുകാരന് ദാരുണാന്ത്യം
Sunday, February 23, 2025 9:31 AM IST
പാലക്കാട്: തൃത്താലയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശിയായ ഐസിൻ (ഒന്ന്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്നവരാണ് കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റു.