അട്ടപ്പാടിയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു
Sunday, February 23, 2025 8:01 AM IST
പാലക്കാട്: അട്ടപ്പാടിയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. അട്ടപ്പാടി അരളിക്കോണത്താണ് സംഭവം.
അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. രേഷിയെ മകൻ രഘു ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രഘുവിനെ പുതൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രഘു മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലുള്ള ആളാണെന്നാണ് പോലീസ് അറിയിച്ചത്.