ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള ര​ണ്ടാംഘ​ട്ട ക​ര​ട് പ​ട്ടി​ക ത​യാ​റാ​യി. പു​ന​ര​ധി​വാ​സം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ര്‍ ഇ​ന്ന് ദു​ര​ന്ത​മേ​ഖ​ല​യി​ൽ കു​ടി​ൽ കെ​ട്ടി സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി.

81 കു​ടും​ബ​ങ്ങ​ളാ​ണ് ര​ണ്ടാം ഘ​ട്ട പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വാ​ർ​ഡ് പ​ത്തി​ൽ 42, പ​തി​നൊ​ന്നി​ൽ 29, പ​ന്ത്ര​ണ്ടി​ൽ 10 കു​ടും​ബ​ങ്ങ​ളു​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് ക​ര​ട് പ​ട്ടി​ക അ​ന്തി​മ​മാ​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 242 കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ദു​ര​ന്ത മേ​ഖ​ല​യി​ലെ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​വ​രു​ടെ ലി​സ്റ്റാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.