മുറിയിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ; യുവാവ് പിടിയിൽ
Sunday, February 23, 2025 2:33 AM IST
കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശേരി കുടുക്കിലുമ്മാരം സ്വദേശി ദിപീഷ് കെ.കെ. ആണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി ലഹരിവസ്തുവുമായി പിടിയിലായത്. ഇയാളുടെ വീട്ടിലെ മുറിയിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
450 ഗ്രാം കഞ്ചാവും പ്രതിയുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. നേരത്തെ പോലീസിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.