രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Sunday, February 23, 2025 12:33 AM IST
മലപ്പുറം: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശികളായ സൂരജ് മൊണ്ടൽ (29), ഇസ്മയിൽ മൊണ്ടൽ (24) എന്നിവരാണ് പിടിയിലായത്.
കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. രണ്ട് കിലോ കഞ്ചാവ് ഇവരുടെപക്കൽനിന്ന് പിടിച്ചെടുത്തു. വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗമാണ് പ്രതികൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.
ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.