ഐഎസ്എൽ; ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി
Saturday, February 22, 2025 9:43 PM IST
പനാജി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും പരാജയം. എഫ്സി ഗോവയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്.
ഐകർ ഗുരറ്റ്ക്സേനയും മുഹമ്മദ് യാസിറും ആണ് ഗോവയ്ക്കു വേണ്ടി ഗോളുകൾ നേടിയത്. 46-ാം മിനിറ്റിലായിരുന്നു ഗുരറ്റ്ക്സേനയുടെ ഗോൾ നേട്ടം. തുടർന്ന് യാസിർ 73-ാം മിനിറ്റിലും ഗോൾ കണ്ടെത്തി.
പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. വിജയത്തോടെ എഫ്സി ഗോവയ്ക്കു 42 പോയിന്റായി.