കോ​ഴി​ക്കോ​ട്: വീ​ടി​നു തീ​പി​ടി​ച്ച് വ​യോ​ധി​ക വെന്തുമ​രി​ച്ചു. കോ​ഴി​ക്കോ​ട് വ​ല്ല്യാ​പ്പ​ള്ളി​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് ദാരുണമായ സം​ഭ​വം ഉണ്ടായത്.

വ​ല്ല്യാ​പ്പ​ള്ളി സ്വ​ദേ​ശി​നി നാ​രാ​യ​ണി ആ​ണ് മ​രി​ച്ച​ത്. തീ​പ​ട​ർ​ന്ന സ​മ​യം ഇ​വ​ർ വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.