ഓസ്ട്രേലിയയ്ക്ക് ടോസ്; ഇംഗ്ലണ്ടിന് ബാറ്റിംഗ്
Saturday, February 22, 2025 2:23 PM IST
ലാഹോർ: ഐസിസി ചാന്പ്യൻസ് ട്രോഫി പുരുഷ ഏകദിന ക്രിക്കറ്റിൽ ഇന്ന് ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചു. ഇരുടീമും ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്.
ലാഹോറിലെ നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിലാണ് പോരാട്ടം. വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലർ ഇംഗ്ലണ്ടിനെ നയിക്കും. പാറ്റ് കമ്മിൻസ് പരിക്കിനെ തുടർന്ന് പിൻമാറിയതിനാൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്.
ഓസീസ് നിരയിൽ പേസ് ആക്രമണം നയിക്കേണ്ട ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ പരിക്കിനെ തുടർന്ന് ടൂർണമെന്റിൽനിന്ന് പുറത്തായിരുന്നു. ബാറ്റർ മിച്ചൽ മാർഷും കളിക്കില്ല.
ഓസ്ട്രേലിയ: മാത്യു ഷോർട്ട്, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ്, അലക്സ് കാരി, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, ആദം സാമ്പ, സ്പെൻസർ ജോൺസൺ
ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ബെൻ ഡക്കറ്റ്, ജാമി സ്മിത്ത്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, മാർക്ക് വുഡ്.