മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിൽ
Saturday, February 22, 2025 1:41 PM IST
ഹൊസൂർ: കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിൽ. കേരളത്തിൽ നിന്നുള്ള എടിഎസ് സംഘം തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലെ പ്രതിയാണ് സന്തോഷ്. വയനാട്ടിലെ മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ചതിൽ സന്തോഷിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനീ ദളത്തിലെ കണ്ണിയാണ് ഇയാൾ.