കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ്
Saturday, February 22, 2025 12:48 PM IST
കൊല്ലം: കുണ്ടറയിൽ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. പുലർച്ചെ രണ്ടിനാണ് റെയിൽവേ പാളത്തിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ഏഴുകോൺ പോലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു.
റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ പോസ്റ്റ് കണ്ട് പ്രദേശവാസിയാണ്. ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോണ്‍ പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.