ആശാവര്‍ക്കര്‍മാരുടെ സമരം; മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ച് മിനിറ്റില്‍ പ്രശ്നം തീരുമെന്ന് സി.ദിവാകരന്
Saturday, February 22, 2025 11:51 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഇടപെട്ടാല്‍ അഞ്ച് മിനിറ്റ് കൊണ്ട് ആശാവര്‍ക്കര്‍മാരുടെ സമരം തീരുമെന്ന് സിപിഐ നേതാവ് സി.ദിവാകരന്. സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
വളരെ വേഗത്തില്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ താന്‍ മുഖ്യമന്ത്രിയോടാണ് ആവശ്യപ്പെടുകയാണ്. വനിതകളെന്ന നിലയിലുള്ള പ്രത്യേക പരിഗണന ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കേണ്ടതുണ്ട്.
പ്രധാനമന്ത്രിയേക്കാളും മുഖ്യമന്ത്രിയേക്കാളും ശമ്പളം പിഎസ്സി ചെയര്‍മാനാണ്. അതിനെ ന്യായീകരിക്കുന്ന ചില ശബ്ദങ്ങള്‍ താന്‍ കേട്ടു. അത് നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.