വീസ തട്ടിപ്പ്: വയനാട്ടിൽ ഒരാൾ അറസ്റ്റിൽ
Saturday, February 22, 2025 11:49 AM IST
വയനാട്: വീസ തട്ടിപ്പിൽ വയനാട്ടിൽ ഒരാൾ അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി ജോൺസനാണ് അറസ്റ്റിലായത്.
ഭാര്യയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ അന്ന ഗ്രേസും കേസിൽ പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നാല് എഫ്ഐആർ നിലവിലുണ്ട്.