അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ
Saturday, February 22, 2025 10:59 AM IST
അട്ടപ്പാടി: അട്ടപ്പാടിയിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ശല്യമായിരുന്ന കടുവയെയാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
കരടിയുടെ പാദത്തിൽ ആന ചവിട്ടിയതിനെ തുടർന്നാണ് പരിക്കേറ്റതെന്ന് സമീപവാസികൾ പറഞ്ഞു.
തുടർന്ന് വനംവകുപ്പിന്റെ അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കരടിയെ കൂടുവച്ച് കെണിയിൽ ആക്കുകയും തൃശൂർ മൃഗശാലയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു.