ആശാവര്‍ക്കര്‍മാരുടെ സമരം; മുഖ്യമന്ത്രി വിചാരിച്ചാൽ അരമണിക്കൂര്‍കൊണ്ട് പരിഹാരം കാണാമെന്ന് ചെന്നിത്തല
Saturday, February 22, 2025 10:36 AM IST
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തിന് മുഖ്യമന്ത്രി തന്നെ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ അരമണിക്കൂര്‍കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് ചെന്നിത്തല പ്രതികരിച്ചു.
ആശാവര്‍ക്കര്‍മാരുടെ സമരപന്തലിലെത്തി അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. അവരുടേത് ജീവിക്കാനുള്ള സമരമാണ്. മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്നതുപോലെ ഈ പാവങ്ങള്‍ക്ക് വാരിക്കോരി ഒന്നും കൊടുക്കേണ്ട.
എന്നാൽ വയറുനിറയ്ക്കാനെങ്കിലും ഉള്ളത് കൊടുക്കണം. 13 ദിവസമായി നടക്കുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രി ക്രൂരനാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികാരവും ഭീഷണിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ അതിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആശാപ്രവർത്തകർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.