പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ശേഖരത്തിന് തീപിടിച്ചു
Saturday, February 22, 2025 9:03 AM IST
പാലക്കാട്: നല്ലേപ്പള്ളിയില്‍ ഹരിതകര്‍മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് തീപിടിത്തം ഉണ്ടായത്.
100 ടണ്ണിലേറെ മാലിന്യമാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് വിവരം. വിവിധ അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ എത്തി തീ അയണയ്ക്കാന് ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം.