ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിത്തം; യുവാവ് മരിച്ചു
Saturday, February 22, 2025 8:48 AM IST
കോട്ടയം: വൈക്കം മൂത്തേടത്തുകാവ് റോഡില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. ടിവി പുരത്ത് താമസിക്കുന്ന ശ്രീഹരി(25) ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സഹോദരനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി. പിന്നാലെ തീ പടരുകയായിരുന്നു. ബൈക്ക് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.