താമരശേരി ചുരത്തില്‍ വാഹനാപകടം; നാല് പേര്‍ക്ക് പരിക്ക്
Saturday, February 22, 2025 8:29 AM IST
കോഴിക്കോട്: താമരശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇവരെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. ലോറി ചുരം കയറുമ്പോള്‍ പിന്നോട്ട് നിരങ്ങി മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.