ക്രാഷ് ബാരിയറിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു
Saturday, February 22, 2025 8:17 AM IST
ഇടുക്കി: കട്ടപ്പനയ്ക്ക് സമീപം കരിമ്പാനിപ്പടിയില്‍ ക്രാഷ് ബാരിയറിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ സ്വദേശി റോബിന് ജോസഫാണ് മരിച്ചത്.
വെള്ളിയാഴ്ച അര്‍ധരാത്രി 12ഓടെയാണ് അപകടം. റോഡരികിലുള്ള ക്രാഷ് ബാരിയറിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.
ഫയര്‍ഫോഴ്സും പോലീസും എത്തിയാണ് ഇയാളെ കാറില്‍നിന്ന് പുറത്തെടുത്തത്. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് റോബിന്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.