മു​ണ്ട​ക്ക​യം: അ​നു​മ​തി​യി​ല്ലാ​തെ സാ​റ്റ​ലൈ​റ്റ് ഫോ​ൺ ഉ​പ​യോ​ഗി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡേ​വി​ഡ്എ​ലി ലി​സ് ബോ​ണ (75) എ​ന്ന​യാ​ളെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​മ​ര​ക​ത്തു നി​ന്ന് തേ​ക്ക​ടി​യി​ലേ​ക്ക് പോ​കു​ന്ന യാ​ത്രാ​മ​ധ്യേ സാ​റ്റ​ലൈ​റ്റ് ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ണ്ട​ക്ക​യ​ത്ത് ഇ​യാ​ളെ വ​ച്ച് പി​ടി​കൂ​ടു​യാ​യി​രു​ന്നു.

ഇ​ന്‍റ​ലി​ജ​ൻ​സും, എ​ൻ​ഐ​എ​യും, പോ​ലീ​സും ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു. സാ​റ്റ​ലൈ​റ്റ് ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത് മ​റ്റ് നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സ്വ​ന്തം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.