മദ്യപിക്കാന്‍ പണം നല്‍കാത്തതിന് കുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
Saturday, February 22, 2025 2:03 AM IST
ആലപ്പുഴ: അജി കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും. പ്രതിയായ അണ്ണാച്ചി ഫൈസൽ എന്ന് വിളിക്കുന്ന ഫൈസൽ (34) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. തടവിനു പുിറമേ ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
പൂക്കച്ചവടക്കാരനായിരുന്ന ചാത്തനാട് സ്വദേശി അജി കൊല്ലപ്പെട്ട കേസിലാണ് കോടതി ശിക്ഷവിധിച്ചത്. 2017 ജൂണ്‍ 28 നാണ് കേസിനാസ്പദമായസംഭവം നടന്നത്.
പ്രതിക്ക് അജി മദ്യപിക്കാൻ പണം നൽകാത്ത വിരോധത്താൽ ഇയാൾ അജിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അജി മരിച്ചത്.