ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ ക്ഷേ​ത്ര​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. 27 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് കേ​സ്.

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ മ​ണോ​ളി​ക്കാ​വ് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​ൻ​ക്വി​ലാ​ബ് വി​ളി​ച്ചു. ഇ​ത് സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ത് ത​ട​യു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് കേ​സ്. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ശേ​രി എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ത​ങ്ങ​ളാ​ണെ​ന്നും കാ​വി​ൽ ക​ളി​ക്കാ​ൻ നി​ന്നാ​ൽ ഒ​റ്റ​യെ​ണ്ണം ത​ല​ശേ​രി സ്റ്റേ​ഷ​നി​ൽ കാ​ണി​ല്ലെ​ന്നും പോ​ലീ​സു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.