യുജിസി കരടിന് എതിരായ കൺവെൻഷന്റെ പേര് മാറ്റി സംസ്ഥാന സർക്കാർ
Wednesday, February 19, 2025 9:34 PM IST
തിരുവനന്തപുരം: ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെ യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ സംസ്ഥാന സർക്കാർ തിരുത്തി. യുജിസി കരടിന് "എതിരായ" എന്ന പരാമർശം നീക്കി, പകരം യുജിസി റെഗുലേഷൻ - ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ എന്നാക്കി മാറ്റി.
സർക്കുലർ തിരുത്തണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാരിന്റെ നിലപാട് മാറ്റം. ഗവർണർ രാജേന്ദ്ര അർലേകറുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.