കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. കെ​എ​സ്ഇ​ബി സീ​നി​യ​ർ സൂ​പ്ര​ണ്ട് എ​ട​ത്ത​ല സ്വ​ദേ​ശി വി.​എം.​മീ​ന​യാ​ണ് മ​രി​ച്ച​ത്.

ക​ള​മ​ശേ​രി എ​ച്ച്എം​ടി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യെ​ത്തി​യ ലോ​റി സ്കൂ​ട്ട​റി​നു പി​ന്നി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പോലീ​സ് സം​ഘ​ത്തി​ന്‍റെ മു​ന്നി​ൽ വ​ച്ചാ​ണ് ലോ​റി സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്.