ആ​ല​പ്പു​ഴ: മാ​മ്പു​ഴ​ക്ക​രി​യി​ൽ വീ​ട്ട​മ്മ​യെ കെ​ട്ടി​യി​ട്ട് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. മാ​മ്പു​ഴ​ക്ക​രി വേ​ലി​കെ​ട്ടി​ൽ കൃ​ഷ്ണ​മ്മ (62) യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

കൃ​ഷ്ണ​മ്മ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് .മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണം, 36,000 രൂ​പ, ഓ​ട്ടു പാ​ത്ര​ങ്ങ​ൾ, എ​ടി​എം കാ​ർ​ഡ് എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്.

വീ​ട്ടി​ൽ സ​ഹാ​യ​ത്തി​ന് നി​ന്നി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ണാ​താ​യി. ക​വ​ർ​ച്ച​യ്ക്കെ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തോ​ടൊ​പ്പം യു​വ​തി​യും പോ​യെ​ന്ന് വീ​ട്ട​മ്മ പ​റ​ഞ്ഞു.