കോട്ടയത്ത് ബാറിലെത്തിയ ആളെ ആക്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ
Wednesday, February 19, 2025 4:44 PM IST
കോട്ടയം: വെന്പള്ളിയിൽ ബാറിലെത്തിയ ആളെ ആക്രമിച്ച സംഭവത്തിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ. കുമരകം സ്വദേശി ബിജുവാണ് അറസ്റ്റിലായത്.
കുറവിലങ്ങാട് പോലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത ബാറിലെത്തിയ ആളെ ബിജു മർദിച്ചെന്നാണ് പരാതി.