ചാമ്പ്യൻസ് ട്രോഫി: ടോസിൽ ജയിച്ച് പാക്കിസ്ഥാൻ, ന്യൂസിലൻഡിന് ബാറ്റിംഗ്
Wednesday, February 19, 2025 2:57 PM IST
കറാച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനെതിരേ ന്യൂസിലൻഡിന് ബാറ്റിംഗ്. ടോസ് നേടിയ പാക് നായകൻ മുഹമ്മദ് റിസ്വാൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒരു മാറ്റത്തോടെയാണ് പാക് ടീം ഇന്നിറങ്ങിയത്. പരിക്കുമൂലം ത്രിരാഷ്ട്ര പരമ്പരയില്‍ പുറത്തിരുന്ന പേസര്‍ ഹാരിസ് റൗഫ് തിരിച്ചെത്തിയപ്പോള്‍ ഫഹീം അഷറഫ് അന്തിമ ഇലവനിൽ നിന്നു പുറത്തായി.
അതേസമയം, സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ടീമില്‍ രചിന് രവീന്ദ്രയില്ല. ജേക്കബ് ഡഫിക്കു പകരം മാറ്റ് ഹെന്റിയും കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.
ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസെടുത്തിട്ടുണ്ട്. 15 റൺസുമായി വിൽ യംഗും ഒമ്പതു റൺസുമായി ഡെവൺ കോൺവേയുമാണ് ക്രീസിൽ.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ഡെവൺ കോൺവേ, വിൽ യംഗ്, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, വില്യം ഒറൂർക്കെ.
പാക്കിസ്ഥാൻ പ്ലേയിംഗ് ഇലവൻ: ഫഖർ സമൻ, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ(ക്യാപ്റ്റൻ), ആഘ സൽമാൻ, തയ്യബ് താഹിർ, ഖുശ്ദിൽ ഷാ, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.