തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്‌ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന ചൂ​ര​ൽ​മ​ല പാ​ലം പു​ന​ർ​നി​ർ​മി​ക്കും. ഇ​തി​നാ​യി 35 കോ​ടി രു​പ​യു​ടെ പ​ദ്ധ​തി നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

ചൂ​ര​ൽ​മ​ല ടൗ​ണി​ൽ​നി​ന്നു മു​ണ്ട​ക്കൈ റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ക. മേ​പ്പാ​ടി​യെ മു​ണ്ട​ക്കൈ, അ​ട്ട​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന പാ​ല​മാ​ണ്‌ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്‌.

ക​ഴി​ഞ്ഞ ദു​ര​ന്ത​കാ​ല​ത്ത്‌ പു​ഴ​യി​ലു​ണ്ടാ​യ പ​ര​മാ​വ​ധി ഉ​യ​ർ​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് തി​ട്ട​പ്പെ​ടു​ത്തി അ​തി​നെ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​യി​രി​ക്കും പാ​ലം പ​ണി​യു​ക. മു​ൻ​പു​ണ്ടാ​യി​രു​ന്ന പാ​ല​ത്തി​നെ​ക്കാ​ൾ ഉ​യ​രം പു​തി​യ പാ​ല​ത്തി​നു​ണ്ടാ​വും.

267.95 മീ​റ്റ​റാ​യി​രി​ക്കും പാ​ല​ത്തി​ന്‍റെ നീ​ളം. പു​ഴ​യു​ടെ മു​ക​ളി​ൽ 107 മീ​റ്റ​റും ഇ​രു ക​ര​ക​ളി​ലും 80 മീ​റ്റ​ർ വീ​ത​വും നീ​ള​വും പാ​ല​ത്തി​നു​ണ്ടാ​വും. വെ​ള്ള​ത്തി​ൽ തൂ​ണു​ക​ളു​ണ്ടാ​വി​ല്ല. ഇ​രു ക​ര​ക​ളി​ലു​മാ​ണ് പാ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​നം നി​ർ​മി​ക്കു​ക.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ 30നാ​ണ്‌ ഉ​രു​ൾ​പ്പെ​ട്ട​ലി​നെ​ത്തു​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ച​ലി​ൽ പാ​ലം ത​ക​ർ​ന്ന​ത്.