ചെറിയനാട് തെരുവ് നായയുടെ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു
Wednesday, February 19, 2025 1:24 PM IST
ആലപ്പുഴ: ചെറിയനാട് തെരുവുനായ ആക്രമണം. അഞ്ചാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്.
ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്. ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു തെരുവുനായയുടെ ആക്രമണം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.