ഫുട്ബോൾ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം അനുമതിയില്ലാതെ; കേസെടുത്ത് പോലീസ്
Wednesday, February 19, 2025 12:08 PM IST
മലപ്പുറം: അരീക്കോട് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം നടത്തിയത് അനുമതിയില്ലാതെയെന്ന് പോലീസ്. സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു.
അപകടം നടന്ന ഫുട്ബോൾ ഗ്രൗണ്ടിൽ പോലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. ചൊവ്വാഴ്ച രാത്രി എട്ടരയോടെയുണ്ടായ അപകടത്തിൽ നാല്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല.
സെവൻസ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെയാണ് പടക്കങ്ങൾ കാണികൾക്കിടയിലേക്ക് തെറിച്ച് പൊട്ടിയത്.