ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ
Wednesday, February 19, 2025 12:00 PM IST
തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിപാടിയിൽ ശശി തരൂർ എംപിക്ക് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്.
മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്താണ് പരിപാടി.സൂറത്തിൽ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ലെന്ന് തരൂർ വ്യക്തമാക്കി. അതേസമയം പരിപാടിക്ക് തരൂർ ആശംസകൾ നേർന്നു.
കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് ഡിവൈഎഫ്ഐയുടെ ക്ഷണം.