അരൂരിൽ ജെസിബിയുടെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് മരിച്ചു
Wednesday, February 19, 2025 11:27 AM IST
ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണമേഖലയില്‍ ജെസിബിയുടെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് മരിച്ചു. തുറവൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം. ഉയരപ്പാത നിര്‍മാണമേഖലയില്‍ വച്ച് പ്രവീണ്‍ സഞ്ചരിച്ച ബൈക്കിന് മുന്നിലുണ്ടായിരുന്ന ജെസിബി പെട്ടെന്ന് പുറകോട്ടെടുത്തു. ഇതോടെ പിന്നാലെ വന്ന ഇയാൾ ജെസിബിയുടെ അടിയില്‍ പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.