പാതിവില തട്ടിപ്പ്; മാത്യു കുഴൽനാടനെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
Wednesday, February 19, 2025 11:13 AM IST
കൊച്ചി: പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളിൽ മാത്യു കുഴൽനാടൻ ഇല്ല.
അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ കുഴൽ നാടന്റെ പേരില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നേരത്തെ എംഎൽഎ പണം വാങ്ങിയിരുന്നുവെന്ന രീതിയിൽ ആക്ഷേപം ഉയർന്നിരുന്നു.
എന്നാൽ പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന അനന്തു കൃഷ്ണനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.