കാട്ടാനക്കലിയിൽ സംസ്ഥാനത്ത് വീണ്ടും ജീവൻ പൊലിഞ്ഞു
Wednesday, February 19, 2025 10:48 AM IST
തൃശൂർ: കാട്ടാനക്കലയിൽ സംസ്ഥാനത്ത് വീണ്ടും മനുഷ്യജീവൻ പൊലിഞ്ഞു. ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രഭാകരൻ എന്ന അറുപതുകാരനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. താമരവെള്ളച്ചാൽ മേഖലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രഭാകരനും മരുമകൻ സുരേന്ദ്രനും ചേർന്ന് കടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് കാട്ടാനായാക്രമണം ഉണ്ടാകുന്നത്. സുരേന്ദ്രനെയാണ് ആദ്യം കാട്ടാന ആക്രമിക്കാനെത്തിയത്. ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രഭാകരന് ഓടി രക്ഷപ്പെടാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകരും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു.
പീച്ചി ഡാമിന്റെ റിസർവോയറിനോട് ചേർന്ന് കിടക്കുന്ന വനമേഖലയാണ് താമരവെള്ളച്ചാൽ. റിസർവോയറിൽനിന്നു മത്സ്യം പിടിച്ചും വനവിഭവങ്ങൾ ശേഖരിക്കുമാണ് ഇവിടെ ആദിവാസികൾ അവരുടെ ഉപജീവനമാർഗം കണ്ടെത്തുന്നത്. ഇത്തരത്തിൽ രാവിലെ വനവിഭവങ്ങൾശേഖരിക്കാൻ പോയപ്പോഴാണ് പ്രഭാകരനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്.