സ്കൂട്ടറിൽ 2.394 കിലോ കഞ്ചാവ് കടത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ
Wednesday, February 19, 2025 5:50 AM IST
മാന്നാർ: സ്കൂട്ടറിൽ 2.394 കിലോ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. മാന്നാർ കുരട്ടിക്കാട് തുണ്ടിയിൽ വീട്ടിൽ ജയകുമാർ(38), കടപ്ര കല്ലൂരേത്ത് അരുൺ മോൻ(28) എന്നിവരാണ് അറസ്റ്റിലായത്.
കുരട്ടിശ്ശേരി മിൽമ യൂണിറ്റിന് സമീപത്ത് വച്ചാണ് ഇരുവരും പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് പരുങ്ങിയ ഇവരെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും
അറസ്റ്റ് ചെയ്തത്.
അരുൺ മോന്റെ പേരിൽ ആന്ധ്രാ പ്രദേശിലും കഞ്ചാവ് കേസ് നിലവിലുണ്ട്.