ആശ്വാസം; കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തി
Wednesday, February 19, 2025 12:03 AM IST
കൊച്ചി: നഗരത്തിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി. വടുതല സ്വദേശികളായ ദമ്പതികളുടെ പന്ത്രണ്ടുവയസുള്ള കുട്ടിയെയാണ് ചൊവ്വാഴ്ച രാത്രി വല്ലാർപാടത്തുനിന്ന് കണ്ടെത്തിയത്.
സ്കൂൾ വിട്ട് കുട്ടി സൈക്കിളിൽ പച്ചാളം ഭാഗത്ത് എത്തിയിരുന്നു. തുടർന്ന് പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. സ്കൂളിൽ വച്ച് കുട്ടിയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചിരുന്നു.
സ്കൂൾ അധികൃതർ വിവരം മാതാപിതാക്കളെ അറിയിച്ചെന്നും ഇതിന്റെ മനോവിഷമത്തിൽ കുട്ടി മാറി നിൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.