ഫുട്ബോൾ മത്സരത്തിനിടെ പടക്കം ഗാലറിയിൽ വീണു പൊട്ടി; 22 പേര്‍ക്ക് പരിക്ക്
Tuesday, February 18, 2025 10:10 PM IST
മലപ്പുറം: സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ ഉയരത്തിൽ വിട്ട പടക്കം ഗാലറിയിൽ വീണു പൊട്ടി. അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ ചൊവ്വാഴ്ച രാത്രി എട്ടരയ്ക്കുണ്ടായ അപകടത്തിൽ 22 പേര്‍ക്ക് പരിക്കേറ്റു.
ഫൈനൽ മത്സരത്തിനു മുന്നോടിയായി കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പൊട്ടിച്ച പടക്കമാണ് ദിശ മാറി കാണികൾക്ക് ഇടയിൽ വീണ് പൊട്ടിയത്. പടക്കത്തിൽ നിന്നുള്ള തീപ്പൊരിയേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു.
ഇതിനിടെ പരിഭ്രാന്തരായ കാണികൾ ചിതറി ഓടുന്നതിനടെ വീണ് 19 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.