അ​ഹ​മ്മ​ദാ​ബാ​ദ്: ര​ഞ്ജി ട്രോ​ഫി സെ​മി ഫൈ​ന​ലി​ല്‍ ഗു​ജ​റാ​ത്തി​നെ​തി​രെ കേ​ര​ളം അ​തി​ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക്. ര​ണ്ടാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ കേ​ര​ളം ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 418 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

സെ​ഞ്ചു​റി നേ​ടി​യ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ (149), ആ​ദി​ത്യ സ​ര്‍​വാ​തെ (10) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. 303 പ​ന്തു​ക​ൾ നേ​രി​ട്ട മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ 17 ഫോ​റു​ക​ൾ സ​ഹി​ത​മാ​ണ് 149 റ​ൺ​സെ​ടു​ത്ത​ത്. ആ​ദി​ത്യ സ​ർ​വാ​തെ 22 പ​ന്തി​ൽ ഒ​രേ​യൊ​രു ഫോ​ർ സ​ഹി​തം 10 റ​ൺ​സെ​ടു​ത്തു.

ര​ണ്ടാം ദി​നം 88 ഓ​വ​ർ ക്രീ​സി​ൽ നി​ന്ന കേ​ര​ള​ത്തി​ന് മൂ​ന്നു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ന​ഷ്ട​മാ​യ​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ സ​ച്ചി​ൻ ബേ​ബി​യെ (69) ന​ഷ്ട​മാ​യെ​ങ്കി​ലും പി​ന്നീ​ട് അ​സ​റു​ദ്ദീ​നും സ​ൽ​മാ​നും ചേ​ർ​ന്ന് ടീ​മി​നെ മു​ന്നോ​ട്ട് ന​യി​ച്ചു.

സ​ല്‍​മാ​ന്‍ നി​സാ​ര്‍ (52) റ​ൺ​സ് നേ​ടി. ഗു​ജ​റാ​ത്തി​ന് വേ​ണ്ടി അ​ര്‍​സാ​ന്‍ നാ​ഗ്വ​സ്വാ​ല മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.