റംസാൻ നോമ്പ്; മുസ്ലിം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലുങ്കാന സര്‍ക്കാര്‍
Tuesday, February 18, 2025 4:29 PM IST
ഹൈദരാബാദ്: റംസാന് നോമ്പിന്റെ പശ്ചാത്തലത്തില്‍ തെലുങ്കാനയില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ ജോലി സമയം കുറച്ചു. വ്രതം ആരംഭക്കുന്ന മാര്‍ച്ച് ആദ്യം മുതൽ ഒരു മാസത്തേക്കാണ് ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, അധ്യാപകര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ഇളവ്. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത് എത്തി.
എല്ലാവര്ക്കും തുല്യ അവകാശങ്ങള്‍ നല്‍കണം. അല്ലെങ്കില്‍ ആര്‍ക്കും നല്‍കരുതെന്നും ഇത് മതപരമായ ഭിന്നത വര്‍ധിപ്പിക്കുമെന്നും ബിജെപി എംഎല്‍എ രാജ സിംഗ് ആരോപിച്ചു.