മലപ്പുറത്ത് കാണാതായ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി
Tuesday, February 18, 2025 12:52 PM IST
മലപ്പുറം: ചുങ്കത്തറയിൽനിന്നും കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശിനി തങ്കമ്മയെ (71) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല.
മൊബൈൽ ഫോൺ ഓഫായ നിലയിലായിരുന്നു. കുടുംബം നല്കിയ പരാതിയിൽ പോത്ത് കല്ല് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.