ബാങ്ക് കൊള്ള: പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ വിട്ടു
Tuesday, February 18, 2025 12:45 PM IST
ചാലക്കുടി: ഫെഡറൽ ബാങ്ക് കവർച്ചക്കേസ് പ്രതി പോട്ട ആശാരിപ്പാറ തെക്കൻവീട്ടിൽ റിജോ ആന്റണിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽവിട്ടത്. വ്യാഴാഴ്ച രാവിലെ പത്ത് വരെയാണ് കസ്റ്റഡി സമയം.
ചാലക്കുടി മജിസ്ട്രേറ്റ് കോടതിയാണ് റിജോയെ കസ്റ്റഡിയിൽ വിട്ടത്. അഞ്ചു ദിവസം കസ്റ്റഡിയിൽ വേമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
പ്രതിയുടെ വീട്ടിൽനിന്നു മോഷ്ടിച്ച 12 ലക്ഷം രൂപ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. അന്നനാട് സ്വദേശി ബിനീഷിനു നൽകിയ 2,90,000 രൂപയും കണ്ടെടുത്തു. ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചെന്നും സ്റ്റേഷനിൽവച്ചു പൊട്ടിക്കരഞ്ഞെന്നും പോലീസ് പറഞ്ഞു.