ദക്ഷിണ കാഷ്മീരിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തി
Tuesday, February 18, 2025 11:20 AM IST
ശ്രീനഗർ: ദക്ഷിണ കാഷ്മീരിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തി. കാഷ്മീരിലെ പുൽവാമ, ഷോപിയാൻ എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച രാവിലെ സുരക്ഷാ സേന സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയത്.
സംയുക്ത സേന നടത്തിയ തെരച്ചിലിലാണ് സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. ബോംബ് സ്ക്വാഡിനെ രണ്ട് സ്ഥലങ്ങളിലേക്കും വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.