ചാരിറ്റിയുടെ മറവിൽ പീഡനശ്രമം; പോലീസ് കേസെടുത്തു
Tuesday, February 18, 2025 6:37 AM IST
കോഴിക്കോട്: ചാരിറ്റിയുടെ മറവിൽ പീഡനശ്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പരാതി ഉയർന്നത്.
ഇയാൾ ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പ്രതിയുടെ അശ്ലീല ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
ശസ്ത്രക്രിയ കഴിഞ്ഞ് ബിൽ അടയ്ക്കാൻ കഴിയാതെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ് പരാതിക്കാരിയുടെ പിതാവ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.