കാനഡയിൽ വിമാനം തകർന്നുവീണു; 15 പേർക്ക് പരിക്ക്
Tuesday, February 18, 2025 5:08 AM IST
ടോറന്റോ: കാനഡയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ടോറന്റോയിലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് റീജിയണൽ ജെറ്റ് വിമാനമാണ് തകർന്നുവീണത്.
മിനിയാപൊളിസിൽ നിന്ന് ടോറന്റോയിലേയ്ക്ക് വരികയായിരുന്ന വിമാനം ലാൻഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്.
വിമാനം തകർന്ന് തലകീഴായി മറിയുകയായിരുന്നു.76 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ ആകെ 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഡെൽറ്റ എയർലൈൻസ് അറിയിച്ചു. സ്ഥലത്തെത്തിയ എമർജൻസി ടീം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.