യുഎസിൽ വെള്ളപ്പൊക്കം; മരണം 10 ആയി
Tuesday, February 18, 2025 3:25 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 10 ആയി.
കെന്റക്കി, ജോർജിയ, അലബാമ, മിസിസിപ്പി, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ, നോർത്ത് കരോളൈന സംസ്ഥാനങ്ങളിലെ ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വീടുകളിലും വാഹനങ്ങളിലും ആളുകൾ കുടുങ്ങി.
കെന്റക്കിയിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. എട്ടു സംസ്ഥാനങ്ങളിലായി അരലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.