ഹ​രി​പ്പാ​ട്: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് മു​പ്പ​ത്തി​മൂ​ന്ന​ര വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. ക​ണ്ണൂ​ർ പ​രി​യാ​രം താ​നൂ​ർ​ക്ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ്ഷാ​ഫി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ത​ട​വി​നു പു​റ​മേ 4,75000 രൂ​പ പി​ഴ​യും ഇ​യാ​ൾ​ക്ക് കോ​ട​തി വി​ധി​ച്ചു. ഹ​രി​പ്പാ​ട് അ​തി​വേ​ഗ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

പ്രാ​യ​ത്തി​ന​നു​സൃ​ത​മാ​യി ബു​ദ്ധി വി​കാ​സ​മി​ല്ലാ​ത്ത കു​ട്ടി​യെ ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​മി​ഴ്‌​നാ​ട്ടി​ൽ ലോ​ഡ്‌​ജി​ൽ താ​മ​സി​പ്പി​ച്ചു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.