വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
Tuesday, February 18, 2025 12:47 AM IST
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ കാറിടിച്ച് മരിച്ചു. കരമന-കളിയിക്കാവിള പാതയിൽ തിങ്കളാഴ്ച ആണ് അപകടമുണ്ടായത്.
കരമന നീറമൺകര 44-ാം കോളനിയിൽ സി. മണിയൻ(79) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ആയിരുന്നു മണിയൻ. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കരമന ഭാഗത്തു നിന്നും പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്.